Chapter 4. ഓപ്പറേറററുകളും എക്സപ്രഷനുകളും
പൈത്തണ്‍ പ്രോഗാമില്‍ നിങ്ങള്‍ എഴുതുന്ന വരികള്‍ ഭൂരിഭാഗവും എക്സ്പ്രഷനുകളായിരിക്കും.എക്സ്പ്രഷനുകള്‍ ഓപ്പറേറററുകളും ഓപ്പറാന്‍റുകളും കൊണ്ട് തയ്യാറാക്കിയതാണ്. ഒരു എക്സ്പ്രഷന്‍ ഇതുപോലെയാണ് 2 + 3 .
ഗണിതശാസ്ത്രപരമായതോ യുക്തിപരമായതോ ആയ എന്തെങ്കിലും പ്രവൃത്തി ചെയ്യുവാന്‍ പൈത്തണ്‍ ഇന്‍ര്‍ പ്രട്ടറിനോട് പറയുന്ന ചിഹ്നങ്ങളെ ഓപ്പറേററര്‍ എന്നു വിളിക്കുന്നു. ഗണിതശാസ്ത്രപരമായ പ്രക്രിയകള്‍ ചെയ്യുന്ന ചില ഉദാഹരണങ്ങള്‍ താഴെക്കൊടുത്തിരിക്കുന്നു.
>>> 2 + 3
5
>>> 23 - 3
20
>>> 22.0 / 12
1.8333333333333333
ഭാഗിക്കുന്പോള്‍ ഫ്ളോട്ടിംഗ് ഫലം കിട്ടുന്നതിനു ഓപ്പറാന്‍റുപയോഗിച്ച് ഫ്ളോട്ടിംഗ് സംഖ്യയെ വിഭജിക്കണം.മോഡുലോ ഓപ്പറേഷന്‍ ചെയ്യുന്നതിന് % ഓപ്പറേററര്‍ ഉപയോഗിക്കണം.'
>>> 14 % 3
2