Product SiteDocumentation Site

4.5. ഷോര്‍ട്ട് ഹാന്‍റ് ഓപ്പറേററര്‍

x op = expression എന്നത് ഷോര്‍ട്ട് ഹാന്‍റ് ഓപ്പറേഷന്‍ വാക്യക്രമം(syntax) ആണ്.ഇത് x = x op expression എന്ന് പൈത്തണ്‍ വിലയിരുത്തുന്നു.ചില ഉദാഹരണങ്ങള്‍ നോക്കുക

>>> a = 12
>>> a += 13
>>> a
25
>>> a /= 3
>>> a
8
>>> a += (26* 32)
>>> a
840

shorthand.py ഉദാഹരണം

#!/usr/bin/env python
N = 100
a = 2
while a < N:
    print "%d" % a
    a *= a

ഔട്ട്പുട്ട്

[kd@kdlappy book]$ ./shorthand.py
2
4
16