സാധാരണയായി എക്സ്പ്രഷനുകള്‍ എഴുതുന്പോള്‍ ഓരോ ഓപ്പറേറററിനു ശേഷവും ഒരു സ്പേസ് ഇടുന്നത് എക്സ്പ്രഷന്‍ കൃത്യമായി മനസിലാക്കുവാന്‍ സഹായക്കുന്നു.ഉദാഹരണമായി
a = 234 * (45 - 56.0 / 34)
എക്സ്പ്രഷന്‍ ഉപയോഗിച്ചുളള ഒരു പ്രോഗ്രാം കോഡ് താഴെ കൊടുത്തിരിക്കുന്നു.
#!/usr/bin/env python
a = 9
b = 12
c = 3
x = a -b / 3 + c * 2 -1
y = a -b / (3 + c) * (2 -1)
z = a - (b / (3 +c) * 2) -1
print "X = ", x
print "Y = ", y
print "Z = ", z
ഔട്ട്പുട്ട്
[kd@kdlappy book]$ ./evaluationexp.py
X = 10
Y = 7
Z = 4
ആദ്യം x കാല്‍ക്കുലേററ് ചെയ്യുന്നു.ഈ പ്രോഗ്രാം ചെയ്യുന്ന ക്രിയകളുടെ ക്രമം താഴെക്കാണിക്കുന്നു.
9 - 12 / 3 + 3 * 2 -1
9 - 4 + 3 * 2 - 1
9 - 4 + 6 - 1
5 + 6 -1
11 - 1
10
y ഉം z ഉം ബ്രാക്കററിനകത്താണ് കൊടുത്തിരിക്കുന്നത്,അതിനാല്‍ തന്നെ ഇത് പ്രത്യേകമായാണ് വിലയിരുത്തുന്നത്.പേപ്പറില്‍ കണക്കുകൂട്ടി പരിശോധിക്കുക.