നാം മുന്‍പ് പറഞ്ഞ ചില ഉദാഹരണങ്ങളില്‍ , ചില പ്രവൃത്തികള്‍ ആവര്‍ത്തിച്ച് ചെയ്യേണ്ടി വരാം. പ്രോഗ്രാം എത്ര തവണ ഉപയോഗിക്കണം എന്ന് അറിയുവാന്‍ നമുക്ക് ഒരു കൌണ്ടര്‍ ഉപയോഗിക്കാം. ഈ സങ്കേതത്തെയാണ് ലൂപ്പിംഗ് എന്ന് വിളിക്കുന്നത് . ആദ്യം നമുക്ക് while ലൂപ്പിനെ പരിചയപ്പെടാം.
while ലൂപ്പിന്‍റെ വാക്യ ക്രമം താഴെക്കൊടുത്തിരിക്കുന്നു.
while condition:
statement1
statement2
നമുക്ക് വീണ്ടും ഉപയോഗിക്കേണ്ട കോഡ് (പ്രോഗ്രം ഭാഗം) while പ്രസ്താവനയ്ക് ശേഷം കൃത്യമായ ഇന്‍ഡന്‍റോടെ നല്‍കണം. അവ (condition)കണ്ടീഷനുകള്‍ സത്യമാകുന്പോള്‍ പ്രവര്‍ത്തിപ്പിക്കും.if-else പ്രസ്താവനയിലെന്നപോലെ പൂജ്യമല്ലാത്ത ഏതൊരു മൂല്യവും സത്യമാണ്. ഇത് വിശദമാക്കുന്ന ഒരു ചെറിയ പ്രോഗ്രാം നോക്കാം. 0 മുതല്‍ 10 വരെ അച്ചടിക്കുകയാണ് ഈപ്രോഗ്രം ചെയ്യുന്നത്.
>>> n = 0
>>> while n < 11:
... print n
... n += 1
...
0
1
2
3
4
5
6
7
8
9
10
In the first line we are setting n = 0, then in the while statement the condition is n < 11 , that means what ever line indented below that will execute until n becomes same or greater than 11. Inside the loop we are just printing the value of n and then increasing it by one.