for പ്രസ്താവന ഉപയോഗിച്ചു നമുക്ക് മറെറാരു രീതിയില്‍ ലൂപ്പിംഗ് നടത്താം.പൈത്തണില്‍ for പ്രസ്താവന പ്രവര്‍ത്തിക്കുന്നത് C യില്‍ നിന്നും വ്യത്യാസമായാണ്.ഇവിടെ for പ്രസ്താവന ഏതു സീക്വന്‍സിന്‍റെയും (ലിസ്ററ് അല്ലെങ്കില്‍ സ്ട്രിംഗ്) എല്ലാ തരങ്ങളിലൂടെയും ഇറററേററ് ചെയ്ത് പോകുന്നു.ഉദാഹരണങ്ങള്‍ താഴെക്കൊടുത്തിരിക്കുന്നു.
>>> a = ['Fedora', 'is', 'powerfull']
>>> for x in a:
... print x,
...
Fedora is powerfull
നമുക്ക് കാര്യങ്ങള്‍ ഇതേപോലെയും ചെയ്യാം
>>> a = [1, 2, 3, 4, 5, 6, 7, 8, 9, 10]
>>> for x in a[::2]:
... print x
...
1
3
5
7
9