Product SiteDocumentation Site

6.6. ലിസ്ററുകള്‍

ലൂപ്പിംഗിനെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനു മുന്പ് നമുക്ക് ലിസ്ററ് എന്ന് പേരുള്ള ഒരു ഡാററാസ്ട്രക്ചറിനെ കുറിച്ച് മനസ്സിലാക്കാം. ചതുര ബ്രായ്ക്കററിനുള്ളില്‍ ഒരു ലിസ്ററുപോലെ എഴുതാവുന്ന മൂല്യങ്ങളെ(തരങ്ങള്‍ ) ലിസ്ററുകള്‍ എന്ന് പറയുന്നു,ഇവ കോമ കൊണ്ട് വേര്‍തിരിക്കപ്പെട്ടിട്ടുണ്ടാവും.

>>> a = [ 1 , 342, 2233423, 'India', 'Fedora']
>>> a
[1, 342, 2233423, 'India', 'Fedora']

ലിസ്ററുകള്‍ക്ക് ഏതുതരം വിവരങ്ങളും സൂക്ഷിക്കാന്‍ പററും.ഇതൊരു ചങ്ങല പോലെയാണ് പ്രവര്‍ത്തിക്കുന്നത്,എന്നു വച്ചാല്‍

>>> a[0]
1
>>> a[4]
'Fedora'

വേറെ വേറെ കഷണങ്ങളായി നിങ്ങള്‍ക്കിത് മുറിച്ചെടുക്കാന്‍ പററും.ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു

>>> a[4]
'Fedora'
>>> a[-1]
'Fedora'
>>> a[-2]
'India'
>>> a[0:-1]
[1, 342, 2233423, 'India']
>>> a[2:-2]
[2233423]
>>> a[:-2]
[1, 342, 2233423]
>>> a[0::2]
[1, 2233423, 'Fedora']
അവസാനത്തെ ഉദാഹരണത്തില്‍ നമ്മള്‍ രണ്ട് :(s) ഉപയോഗിച്ചിട്ടുണ്ട്, ബ്രാക്കററിലെ മൂന്നാമത്തെ വാര്യബിള്‍ സൂചിപ്പിക്കുന്നത് step ആണ്.s[i:j:k] അര്‍ത്ഥമാക്കുന്നത് s ല്‍ നിന്നും i മുതല്‍ j വരെയുളള മൂല്യങ്ങളെ k അടിസ്ഥാനമാക്കി മുറിച്ചെടുക്കുക എന്നാണ്.
ഏതെങ്കിലും മൂല്യം ലിസ്ററിനകത്തുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാന്‍ നിങ്ങള്‍ക്ക് ഇങ്ങനെ സാധിക്കും

>>> a = ['Fedora', 'is', 'cool']
>>> 'cool' in a
True
>>> 'Linux' in a
False

ഇതര്‍ത്ഥമാക്കുന്നത് മുകളില്‍ കൊടുത്തിരിക്കുന്ന പ്രസ്താവന നമുക്ക് if ക്ളോസ് എക്സപ്രഷനായി ഉപയോഗിക്കാം എന്നാണ്.ബില്‍ററ് ഇന്‍ ഫങ്ഷനായ len() ലിസ്ററിന്‍റെ നീളം നമുക്ക് തരും.

>>> len(a)
3