Product SiteDocumentation Site

Chapter 3. വേര്യബിളുകളും ഡാറ്റാടൈപ്പുകളും

3.1. കീ വേര്‍ഡുകളും ഐഡന്‍റിഫയറുകളും
3.2. കീബോര്‍ഡില്‍ നിന്നും ഇന്‍പുട്ട് സ്വീകരിക്കുന്ന വിധം
3.3. ചില ഉദാഹരണങ്ങള്‍
3.3.1. N സംഖ്യകളുടെ ശരാശരി
3.3.2. താപനില പരിവര്‍‌ത്തനം
3.4. ഒരേ സമയം ഒന്നലധികം വേരിയബിളിന് മൂല്യം നല്‍കല്‍
നാം സംസാരിക്കുന്ന ഭാഷയ്ക്കെന്നപോലെ പ്രോഗ്രാമിംങ് ഭാഷയ്ക്കും വ്യാകരണവും നിയമങ്ങളുമുണ്ട്.

3.1. കീ വേര്‍ഡുകളും ഐഡന്‍റിഫയറുകളും

നാം എഴുതുന്ന പൈത്തണ്‍ പ്രോഗ്രാം സോഴ്സ് കോഡിനെ ഐഡന്‍റിഫയറുകളായി വിഭജിക്കാം.ഐഡന്‍റിഫയറുകളെ(names അഥവാ നാമങ്ങള്‍)താഴെ കൊടുത്തിരിക്കുന്ന ലെക്സിക്കന്‍ നിര്‍വചനങ്ങള്‍ കൊണ്ട് വിവരിക്കാം:

identifier ::= (letter|"_") (letter | digit | "_")* 
letter ::= lowercase | uppercase 
lowercase ::= "a"..."z" 
uppercase ::= "A"..."Z" 
digit ::= "0"..."9"

ഇത് അര്‍ത്ഥമാക്കുന്നത് _abcd എന്നത് സാധുവായ ഒരു ഐഡന്‍റിഫയറാണ്, എന്നാല്‍ 1sd എന്നത് അങ്ങിനെയല്ല.താഴെകൊടിത്തിരിക്കുന്ന ഐഡന്‍റിഫയറുകളെ റിസര്‍വ്ഡ് വാക്കുകളായോകീ വേര്‍ഡുകളായോ പൈത്തണ്‍ കണക്കാക്കുന്നു. ഈ കീ വേര്‍ഡുകളെ ഐഡന്‍റിഫയറായോ വേരിയബിളിന്റെ പേരായോ ഉപയോഗിക്കാന്‍ പാടില്ല.അവ താഴെ കൊടുത്തിരിക്കുന്നതുപോലെ തന്നെ ഉപയോഗിക്കേണ്ടതാണ്:

and       del      from      not   while 
as        elif     global    or    with 
assert    else     if        pass  yield 
break     except   import    print 
class     exec     in        raise 
continue  finally  is        return 
def       for      lambda    try

In Python we don't specify what kind of data we are going to put in a variable. So you can directly write abc = 1 and abc will become an integer datatype. If you write abc = 1.0 abc will become of floating type. Here is a small program to add two given numbers

>>> a = 13 
>>> b = 23
>>> a + b 
36

പൈത്തണില്‍ ഒരു വേരിയബിള്‍ പ്രസ്താവിക്കാന്‍ പേരും അതിന്‍റെ മൂല്യവും നല്‍കുകയാണ് വേണ്ടതെന്ന് മുകളില്‍ നല്‍കിയിരിക്കുന്ന ഉദാഹരണത്തില്‍ നിന്നും താങ്കള്‍ക്ക് മനസിലായികാണുമല്ലോ.പൈത്തണ് സ്ട്രിങ് (string)മൂല്യത്തെയും പരിവര്‍ത്തനം (manipulation) ചെയ്യുവാന്‍ സാധിക്കും.സ്ട്രിങ് മൂല്യത്തെ സിംഗിള്‍ കോട്സിനകത്തോ ഡബിള്‍കോട്സിനകത്തോ ആയിരിക്കണം എഴുതേണ്ടത്.

>>> 'India'
'India' 
>>> 'India\'s best' 
"India's best" 
>>> "Hello World!" 
'Hello World!'