വീണ്ടും ഉപയോഗിക്കാവുന്ന നിരവധി വേരിയബിളുകള്‍ ,ഫങ്ഷന്‍ നിര്‍വചനങ്ങള്‍ ഉള്‍ക്കൊളളുന്ന പൈത്തണ്‍ ഫയലുകളാണ് മൊഡ്യൂളുകള്‍ . മൊഡ്യൂള്‍ ഫയലുകളുടെ എക്സ്ററന്‍ഷന്‍.py ആയിരിക്കണം.പൈത്തണ്‍ ഇന്‍സ്ററാള്‍ ചെയ്യപ്പെടുന്നത് തന്നെ ബൃഹത്തായ മൊഡ്യൂള്‍ സഞ്ചയത്തോടുകൂടിയാണ്. നാം അവയില്‍ ചില മൊഡ്യൂളുകള്‍ ഉപയോഗിക്കാന്‍ പോകുകയാണ്.ഒരു മൊഡ്യൂള്‍ ഉപയോഗിക്കുവാന്‍ ആദ്യം അത് ഇറക്കുമതി(import) ചെയ്യണം.
>>> import math
>>> print math.e
2.71828182846
മൊഡ്യൂള്‍സ് എന്ന അധ്യായത്തില്‍ മൊഡ്യൂളുകളെക്കുറിച്ച് നമുക്ക് കൂടുതല്‍ പഠിക്കാം.