Product SiteDocumentation Site

Chapter 2. ഇനി തുടങ്ങാം

2.1. helloworld.py
2.2. ചിട്ടപ്പെടുത്തല്‍
2.3. കമന്‍റ്സ്
2.4. മൊഡ്യൂള്‍സ്
ഇനി നമുക്ക് ആദ്യത്തെ കോഡ് നോക്കാം.പൈത്തണ്‍ ഒരു ഇന്‍റര്‍പ്രട്ടഡ് പ്രോഗ്രാമിംഗ് ഭാഷയാണ്,അതുകൊണ്ട് ഒന്നുകില്‍ പൈത്തണ്‍ ഇന്‍റര്‍പ്രട്ടറിലേക്ക് നേരിട്ടോ അല്ലെങ്കില്‍ ഒരു ഫയലിലേക്കോ പ്രോഗ്രാം എഴുതി റണ്‍ ചെയ്യിക്കാവുന്നതാണ്.ആദ്യം നമുക്ക് ഇന്‍റര്‍പ്രട്ടര്‍ ഉപയോഗിക്കുന്നതെങ്ങനെയെന്നു നോക്കാം,കമാന്‍റ് പ്രോംപ്ററില്‍ ‍(ഷെല്‍ അല്ലെങ്കില്‍ ടെര്‍മിനല്‍‍‌ ) python എന്നു ടൈപ്പ് ചെയ്താലാണ് ഇന്‍റര്‍പ്രട്ടര്‍ പ്രവര്‍ത്തിച്ചു തുടങ്ങുക.
[kd@kdlappy ~]$ python
Python 2.5.1 (r251:54863, Oct 30 2007, 13:54:11)
[GCC 4.1.2 20070925 (Red Hat 4.1.2-33)] on linux2
Type "help", "copyright", "credits" or "license" for more information. 
>>> 

In our first code we are going to print "Hello World!" , so do it as below,
>>> print "Hello World!"
Hello World!

2.1. helloworld.py

നിങ്ങളൊരു സീരിയസ് പ്രോഗ്രാമറാണെങ്കില്‍ ഈ പ്രോഗ്രാം ഒരു ഫയലില്‍ എഴുതാവുന്നതാണ്.നമുക്ക് helloworld.py എന്നൊരു ഫയല്‍ തുറക്കാം.നിങ്ങള്‍ക്കിഷ്ടപ്പെട്ട ഏതെങ്കിലും ഒരു ടെക്സ്ററ് എഡിററര്‍ ഇതിനു വേണ്ടി ഉപയോഗിക്കാം.ഞാന്‍ ഉപയോഗിക്കുന്നത് വിം ആണ്,നിങ്ങള്‍ക്ക് കേററ്,ജിഡിററ് തുടങ്ങി ജിയുഐ അധിഷ്ഠിതമായ ഏതെങ്കിലും ടെക്സററ് എഡിററര്‍ ഉപയോഗിക്കാവുന്നതാണ്.
#!/usr/bin/env python
print "Hello World!"
പ്രോഗ്രാം റണ്‍ ചെയ്യിക്കുന്നതിനായി ആദ്യം ഫയല്‍ എക്സിക്യൂട്ടബിള്‍ (പ്രവര്‍ത്തനക്ഷമം )ആക്കണം, ഗ്നു/ലിനക്സില്‍ ഇത് ഷെല്ലിലൊ ടെര്‍മിനലിലൊ താഴെ കൊടുത്തിരിക്കുന്ന കമാന്‍റ് നല്കി ചെയ്യാവുന്നതാണ്.
$ chmod +x helloworld.py
അടുത്തത്
$ ./helloworld.py 
Hello World!
പ്രോഗ്രാമിന്‍റെ ഒന്നാമത്തെ വരി ?! എന്നാണ് ആരംഭിക്കുന്നത്,ഇതിനെ ഷാ -ബാംഗ് എന്ന് വിളിക്കാം.ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുവാന്‍ പൈത്തണ്‍ ഇന്‍റര്‍പ്രട്ടര്‍ ഉപയോഗിക്കുക എന്നതാണ് ഈ വരിയുടെ അര്‍ത്ഥം ‍.രണ്ടാമത്തെ വരിയില്‍ നാം"Hello World" എന്ന സന്ദേശം പ്രിന്‍റ് ചെയ്യുന്നു.പൈത്തണില്‍ എല്ലാ ടെക്സ്ററ് വരികളെയും സ്ട്രിംഗ് എന്നു വിളിക്കുന്നു.