Product SiteDocumentation Site

8.2. സ്ട്രിംഗിനെ സ്ട്രിംഗ് ചെയ്യല്‍

സ്ട്രിപ്പിംഗ് നടത്താന്‍ കുറച്ച് രീതികളുണ്ട്.ഏററവും ലളിതമായ ഒന്ന് strip(chars) ആണ്.അക്ഷരങ്ങളുടെ ആര്‍ഗ്യുമെന്‍റ് നല്കുകയാണെങ്കില്‍ ഏത് സമ്മിശ്രണത്തിലും ഈ ഫങ്ഷന്‍ സ്ട്രിപ്പ് ചെയ്തുതരും.ഡീഫോള്‍ട്ടായി വൈററ്സ്പേസിനേയോ,പുതിയ വരിയിലെ അക്ഷരങ്ങളെയോ അടിസ്ഥാനമാക്കി മാത്രമേ ഇത് സ്ട്രിപ്പിംഗ് നടത്തുകയുളളൂ.

>>> s = "  abc\n "
>>> s.strip()
'abc'

ഇടതുഭാഗത്തു നിന്നോ അല്ലെങ്കില്‍ വലതുഭാഗത്തു നിന്നോ സ്ട്രിപ്പ്ചെയ്യുവാനായി lstrip(chars)rstrip(chars) ഉപയോഗപക്കാവുന്നതാണ്.

>>> s = "www.foss.in"
>>> s.lstrip("cwsd.")
'foss.in'
>>> s.rstrip("cnwdi.")
'www.foss'