Product SiteDocumentation Site

7.4. ടുപ്പിള്‍സ്

കോമ ഉപയോഗിച്ച് വേര്‍തിരിക്കപ്പെട്ട വിവരങ്ങളെയാണ് ടുപ്പിള്‍സ് എന്നുപറയുന്നത്.

>>> a = 'Fedora', 'Debian', 'Kubuntu', 'Pardus'
>>> a
('Fedora', 'Debian', 'Kubuntu', 'Pardus')
>>> a[1]
'Debian'
>>> for x in a:
...     print x,
...
Fedora Debian Kubuntu Pardus

താഴെ കൊടുത്തിരിക്കുന്നതുപോലെ ഏതൊരു ടുപ്പിളിലെ മൂല്യങ്ങളെയും നിങ്ങള്‍ക്ക് വാര്യബിളുകളാക്കി മാററാവുന്നതാണ്.

>>> divmod(15,2)
(7, 1)
>>> x, y = divmod(15,2)
>>> x
7
>>> y
1

ടുപ്പിളുകള്‍ മാറ്റം വരുത്താന്‍ കഴിയാത്തവയാണ് ,വിശദമായി പറഞ്ഞാല്‍ ടുപ്പിളുകള്‍ക്കുളളിലെ ഒരു മൂല്യത്തെയും ഇല്ലാതാക്കുവാനോ/കൂട്ടിച്ചേര്‍ക്കുവാനോ/തിരുത്തുവാനോ കഴിയില്ല.മറെറാരുദാഹരണം കൂടി കാണുക

>>> a = (1, 2, 3, 4)
>>> del a[0]
Traceback (most recent call last):
  File "<stdin>", line 1, in <module>
TypeError: 'tuple' object doesn't support item deletion

ടുപ്പിളിനുളളിലെ ഒരു മൂല്യത്തെ ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്പോള്‍ പൈത്തണ്‍ ഒരു എറര്‍ സന്ദേശം നല്കുന്നത് മുകളില്‍ കാണാം
ഒററ മൂല്യമുളള ഒരു ടുപ്പിള്‍ ഉണ്ടാക്കുന്പോള്‍ പിന്തുടര്‍ന്നു വരുന്ന ഒരു കോമ കൂടി ടൈപ്പ് ചെയ്യുക.

>>> a = (123)
>>> a
123
>>> type(a)
<type 'int'>
>>> a = (123, ) #Look at the trailing comma
>>> a
(123,)
>>> type(a)
<type 'tuple'>

ഏത് വാര്യബിളിന്‍റയും ഡാററാടൈപ്പ് അറിയുന്നതിനായി ബില്‍ററിന്‍ ഫങ്ഷനായ type() ഉപയോഗിക്കുക. len() ഫങ്ഷന്‍ നമ്മളുപയോഗിക്കുന്നത് ഏത് സീക്വന്‍സിന്‍റയും വലുപ്പം കാണുന്നതിനാണെന്നത് ഓര്‍മ്മിക്കുക?

>>> type(len)
<type 'bulletin_function_or_method'>