Product SiteDocumentation Site

7.5. സെററുകള്‍

പകര്‍പ്പുകളില്ലാത്ത മറെറാരു തരം ഡാററാസ്ട്രക്ചറുകളെയാണ് സെററുകള്‍ എന്ന് പറയുന്നത്. ഗ​​ണിതശാസ്ത്രപരമായ സെററ്(ഗണം) ഓപ്പറേഷനുകളും സെററില്‍ നടത്താവുന്നതാണ്.

>>> a = set('abcthabcjwethddda')
>>> a
set(['a', 'c', 'b', 'e', 'd', 'h', 'j', 't', 'w'])

സെററ് ഓപ്പറേഷനുകളുടെ കുറച്ചുദാഹരണങ്ങള്‍കൂടി കാണുക

>>> a = set('abracadabra')
>>> b = set('alacazam')
>>> a                                  # unique letters in a
set(['a', 'r', 'b', 'c', 'd'])
>>> a - b                              # letters in a but not in b
set(['r', 'd', 'b'])
>>> a | b                              # letters in either a or b
set(['a', 'c', 'r', 'd', 'b', 'm', 'z', 'l'])
>>> a & b                              # letters in both a and b
set(['a', 'c'])
>>> a ^ b                              # letters in a or b but not both
set(['r', 'd', 'b', 'm', 'z', 'l'])

ഒരു സെററില്‍ മൂല്യങ്ങളെ കൂട്ടിച്ചേര്‍ക്കുകയോ എടുത്തുമാററുകയോ ചെയ്യുന്നത്

>>> a
set(['a', 'c', 'b', 'e', 'd', 'h', 'j', 'q', 't', 'w'])
>>> a.add('p')
>>> a
set(['a', 'c', 'b', 'e', 'd', 'h', 'j', 'q', 'p', 't', 'w'])