Product SiteDocumentation Site

7.3. ലിസ്റ്റ് കോമ്പ്രിഹെന്‍ഷന്‍

ലിസ്റ്റ് കോമ്പ്രിഹെന്‍ഷന്‍ ലിസ്റ്റ് നിര്‍മ്മിക്കുന്നതിനുള്ള സമഗ്രമായ ശൈലികളാണ്. ഓരോ ലിസ്റ്റ് കോമ്പ്രിഹെന്‍ഷനും for ക്ലോസിനെ പിന്‍തുര്‍ന്നുവരുന്ന എക്സ്പ്രഷനുകളും, അതിനെ പിന്‍തുടരുന്ന ഒന്നോ അതിലധികമോ if ക്ലോസുകളും ചേരുന്നതാണ്. for if ക്ലോസുകളെ വിലയിരുത്തിയതിന് ശേഷം ഒരു ലിസ്റ്റ് ഫലമായി(റിസള്‍ട്ട്) നല്‍കുന്നു.
ഉദാഹരണമായി മറെറാരു ലിസ്ററിന്‍റെ വര്‍ഗമുലത്തില്‍ നിന്നും നമുക്കൊരു ലിസ്ററുണ്ടാക്കണമെങ്കില്‍ ,

>>> a = [1, 2, 3]
>>> [x ** 2 for x in a]
[1, 4, 9]
>>> z = [x + 1 for x in [x ** 2 for x in a]]
>>> z
[2, 5, 10]


രണ്ടാമത്തെ കേസിനു മുകളിലായി നമ്മള്‍ രണ്ട് ലിസ്ററ് കോംപ്രിഹെന്‍ഷനുകളെ ഒരേ ലൈനില്‍ ഉപയോഗിച്ചിരിക്കുന്നു.