Product SiteDocumentation Site

7.2. ലിസ്റ്റ് സ്റ്റാക്ക് ക്യൂ എന്നിവയുടെ പ്രയോഗം

സ്റ്റാക്കിനെ LIFO ഘടന (അവസാനത്തേത് ആകത്ത് അദ്യത്തേത് പുറത്ത്)എന്ന് അറിയപ്പെടുന്നു. അതായത് ഡാറ്റ സ്റ്റാക്കിന്റെ അവസാനം പ്രവേശിക്കുകയും ആദ്യം അവസാനത്തെ ഡാറ്റ പുറത്തുവരികയും ചെയ്യുന്നു. സ്റ്റാക്ക് ഒരു വശം അടച്ച പൈപ്പില്‍ നിറച്ച ഗോട്ടികള്‍ പോലെയാണ്. അതില്‍ നിങ്ങള്‍ക്ക് ഗോട്ടികള്‍ എടുക്കണമെങ്കില്‍ അവസാനം ഇട്ട ഗോട്ടി ആദ്യം എടുക്കേണ്ടി വരും! ഇതേ കാര്യം പ്രോഗ്രാമിംഗ് ഭാഷയില്‍ കിട്ടുന്നതിന്

>>> a
[1, 2, 3, 4, 5, 6]
>>> a.pop()
6
>>> a.pop()
5
>>> a.pop()
4
>>> a.pop()
3
>>> a
[1, 2]
>>> a.append(34)
>>> a
[1, 2, 34)

മുകളില്‍ക്കണ്ട ഉദാഹരണത്തില്‍ നാം pop() എന്ന ഒരു പുതിയ മെതേഡ് പരിചയപ്പെട്ടു. pop(i) i എന്ന സ്ഥാനത്തിരിക്കുന്ന മൂല്യത്തെ എടുത്ത് മാറ്റുന്നു.
ദൈനംദിന ജീവിതത്തില്‍ നാം പലയിടത്തും ക്യൂവില്‍ നില്‍ക്കേണ്ടി വരാറുണ്ട്, ടിക്കറ്റ് കൌണ്ടറില്‍, ലൈബ്രറിയില്‍, ബില്ലടയ്ക്കുവാന്‍, സൂപ്പര്‍മാര്‍ക്കറ്റില്‍ അങ്ങിനെ പലയിടത്തും.എന്നാല്‍ പൈത്തണ്‍ പ്രോഗ്രാമിംഗ് ഭാഷയില്‍ എന്താണ് ക്യു എന്ന് നോക്കാം. അവസാന ഭാഗത്ത് ഡാറ്റ കൂട്ടിച്ചേര്‍ക്കുവാനും തുടക്കം മുതലുള്ള ഡാറ്റ എടുത്ത് പ്രക്രിയയ്ക്ക് വിധേയമാക്കാനും കഴിയുന്ന ഡാറ്റാ ഘടനയാണ് ക്യൂ.അതിനാലാണ് ഇതിനെ FIFO (First In First Out), ആദ്യത്തേത് അകത്ത് ആദ്യത്തേത് പുറത്ത് എന്ന് അറിയപ്പെടുന്നത്..

>>> a = [1, 2, 3, 4, 5]
>>> a.append(1)
>>> a
[1, 2, 3, 4, 5, 1]
>>> a.pop(0)
1
>>> a.pop(0)
2
>>> a
[3, 4, 5, 1]

ആദ്യത്തെ എലമെന്റിനെ എടുക്കുന്നതിനായി നാം a.pop(0). ഉപയോഗിക്കുന്നു.