Chapter 5. if-else കണ്ട്രോള്‍ ഫ്ളോ
നിത്യ ജീവിത്തില്‍ നമുക്ക് പലതരത്തിലുളള തീരുമാനങ്ങള്‍ കൈകൊള്ളേണ്ടതുണ്ട്.ഏതാണ് നല്ല ക്യാമറ നല്ല ക്രിക്കറ്റ് ബാറ്റ് ഏന്നിങ്ങനെ. കമ്പ്യൂട്ടര്‍ പ്രോഗ്രാം എഴുതുമ്പോഴും നമുക്ക് ഇത്തരത്തിലുള്ള ചില കാര്യങ്ങള്‍ ആവശ്യമായി വരും. അതിനായി നമുക്ക് if-else പ്രസ്താവന ഉപയോഗിക്കാവുന്നതാണ്, ഇവ ഉപയോഗിച്ച് നമുക്ക് പ്രോഗ്രാമിന്റെ ഗതി നിയന്ത്രിക്കുവാന്‍ സാധിക്കും.
if പ്രസ്താവനയുടെ വാക്യക്രമം ഇങ്ങനെയാണ്
if expression:
do this
എക്സ്പ്രറഷന്‍റെ മൂല്യം സത്യമാകുകയാണെങ്കില്‍ ,കൃത്യമായ ഇന്‍ഡന്‍ഡേഷന്‍ നല്‍കാന്‍ ശ്രദ്ധിക്കുക.എക്സ്പ്രഷന്‍റെ സത്യമൂല്യം അനുസരിച്ച് ഇന്‍ഡന്‍റായി എഴുതിയിട്ടുള്ള വരികള്‍വിലയിരുത്തപ്പെടുന്നു.ഒരു ചെറിയ ഉദാഹരണം താഴെ കൊടുത്തിരിക്കുന്നു.ഇന്‍പുട്ടായി നല്‍കിയ സംഖ്യ 100 ല്‍ താഴെയാണോ അല്ലയൊ എന്നു പരിശോധിക്കുക.
#!/usr/bin/env python
number = int(raw_input("Enter a number: "))
if number < 100:
print "The number is less than 100"
ഔട്ട്പുട്ട്
[kd@kdlappy book]$ ./number100.py
Enter a number: 12
The number is less than 100