Product SiteDocumentation Site

Preface

1. രേഖയിലെ കീഴ്‌വഴക്കങ്ങള്‍

ഈ മാനുവലില്‍ ചില വാക്കുകള്‍, വാചകങ്ങള്‍, പ്രത്യേക ചില വിവരങ്ങള്‍ എന്നിവ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി അനവധി കീഴ്‌വഴക്കങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു.
പിഡിഎഫിലും പേപ്പര്‍ പതിപ്പുകളിലും, ലിബറേഷന്‍ അക്ഷരസഞ്ചയങ്ങളുടെ സെറ്റില്‍ നിന്നുമുള്ള ടൈപ്പ്ഫെയിസുകള്‍ ഈ മാനുവലില്‍ ഉപയോഗിക്കുന്നു. ലിബറേഷന്‍ അക്ഷരസഞ്ചയങ്ങള്‍ നിങ്ങളുടെ സിസ്റ്റമില്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവ എച്ടിഎംഎല്‍ പതിപ്പുകളിലും ഉപയോഗിക്കുന്നതാണു്. ഇവ ഇല്ലെങ്കില്‍, പകരമായുള്ള ടൈപ്പ്ഫെയിസുകള്‍ ലഭ്യമാകുന്നു. കുറിപ്പു്: Red Hat Enterprise Linux 5-ഉം അതിനു് ശേഷമുള്ളവയിലും സ്വതവേ ഈ ലിബറേഷന്‍ അക്ഷരസഞ്ചയം ഉള്‍പ്പെടുത്തിയിരിക്കുന്നു.

1.1. Typographic Conventions

Four typographic conventions are used to call attention to specific words and phrases. These conventions, and the circumstances they apply to, are as follows.
മോണോ-സ്പെയിസ്ഡ് ബോള്‍ഡ്
ഷെല്‍ കമാന്‍ഡുകള്‍, ഫയല്‍ നാമങ്ങള്‍ പാഥുകള്‍ എന്നവി ഉള്‍പ്പെടുന്ന സിസ്റ്റം ഇന്‍പുട്ട് എടുത്തു് കാണിക്കുവാന്‍ ഉപയോഗിക്കുന്നു. കീമാപ്പുകളും കീ കൂട്ടങ്ങളും ഇവ എടുത്തു കാണിക്കുവാന്‍ സഹായിക്കുന്നു. ഉദാഹരണത്തിനു്:
നിങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്ന ഡയറക്ടറിയില്‍ my_next_bestselling_novel ഫയല്‍ കാണുന്നതിനായി, ഷെല്‍ പ്രോംപ്റ്റില്‍ cat my_next_bestselling_novel കമാന്‍ഡ് നല്‍കി Enter കീ അമര്‍ത്തുക.
മുകളില്‍ പറഞ്ഞിരിക്കുന്നതില്‍ ഒരു ഫയല്‍നാമം, ഷെല്‍ കമാന്‍ഡ്, കീകാപ്പ് എന്നിവ ഉള്‍പ്പെടുന്നു. എല്ലാം മോണോ-സ്പെയിഡ് ബോള്‍ഡില്‍ നല്‍കിയിരിക്കുന്നു, വ്യക്തമായി തിരിച്ചറിയുവാനും സാധിക്കുന്നു.
കീ കൂട്ടങ്ങളും കീകാപ്പുകളും തമ്മില്‍ തിരിച്ചറിയുന്നതിനായി, ഓരോ കീ കൂട്ടത്തിന്റേയും ഭാഗം ഹൈഫന്‍ ഉപയോഗിച്ചു് ബന്ധപ്പെടുത്തുക. ഉദാഹരണത്തിനു്:
കമാന്‍ഡ് നടപ്പിലാക്കുന്നതിനായി Enter അമര്‍ത്തുക.
ആദ്യത്തെ വിര്‍ച്ച്വല്‍ ടെര്‍മിനലിലേക്ക് പോകുന്നതിനായി Ctrl+Alt+F1 ഉപയോഗിക്കുക. തിരികെ നിങ്ങളുടെ X-Windows സെഷനിലേക്ക് മടങ്ങുന്നതിനായിCtrl+Alt+F7 ഉപയോഗിക്കുക.
ആദ്യത്തെ ഖണ്ഡിക അമര്‍ത്തുന്നതിനുള്ള കീക്കാപ്പ് എടുത്തുകാണിക്കുന്നു. രണ്ടാമത്തെ ഖണ്ഡിക രണ്ടു് കീ കൂട്ടങ്ങളെ കാണിക്കുന്നു. (ഓരോന്നും മൂന്നു് കീക്കാപ്പുകള്‍ ഉള്ള സെറ്റ്, അതില്‍ ഓരോ സെറ്റും അടുപ്പിച്ചു് അമര്‍ത്തുന്നു)
സോഴ്സ് കോഡിനെപ്പറ്റി പറയുമ്പോള്‍, ഒരു ഖണ്ഡികയില്‍ ലഭ്യമാകുന്ന ക്ലാസ്സ് നെയിമുകള്‍, മെഥേഡുകള്‍, ഫംഗ്ഷനുകള്‍, വേരിയബിള്‍ നെയിമുകള്‍, തിരികെ ലഭിക്കുന്ന മൂല്ല്യങ്ങള്‍ എന്നിവ മുകളില്‍ പറഞ്ഞിരിക്കുന്നതു് പോലെ മോണോ-സ്പെയിസ്ഡ് ബോള്‍ഡ് ലഭ്യമാകുന്നു. ഉദാഹരണത്തിനു്:
ഫയലിനോടു് അനുബന്ധിച്ചുള്ള ക്ലാസ്സുകളില്‍, ഫയല്‍ സിസ്റ്റത്തിനു് filesystem, ഫയലുകള്‍ക്കു് file, ഡയറക്ടറികള്‍ക്കു് dir എന്നിവ ഉള്‍പ്പെടുന്നു. ഓരോ ക്ലാസ്സിനും അതിനനുസരിച്ചുള്ള അനുവാദങ്ങളുമുണ്ടു്.
പ്രൊപോര്‍ഷണ്‍ ബോള്‍ഡ്
പ്രയോങ്ങളുടെ പേരുകള്‍; ഡയലോഗ് ബോക്സ് ടെക്സ്റ്റ്; ലേബല്‍ഡ് ബട്ടണുകള്‍; ചെക്ക്-ബോക്സും റേഡിയോ ബട്ടണ്‍ ലേബലുകളും; മെനുവിന്റെ തലക്കെട്ടുകളും ഉപ-മെനു തലക്കെട്ടുകളും എന്നിങ്ങനെയുള്ള സിസ്റ്റത്തില്‍ നിങ്ങള്‍ക്കു് ലഭ്യമാകുന്ന വാക്കുകളേയും വാക്ക്യങ്ങളേയും ഇവ സൂചിപ്പിക്കുന്നു. ഉദാഹരണത്തിനു്:
മൌസിനുള്ള മുന്‍ഗണനകള്‍ ലഭ്യമാക്കുന്നതിനായി പ്രധാന മെനുവില്‍ നിന്നും സിസ്റ്റംമുന്‍ഗണനകള്‍മൌസ് തെരഞ്ഞെടുക്കുക.പ്രൈമറി മൌസ് ബട്ടണ്‍ ഇടത്തു് നിന്നും വലത്തേക്കു് മാറ്റുന്നതിനായി (ഇടത്തു് കൈയ്യുപയോഗിച്ചുള്ള മൌസ് പ്രവര്‍ത്തനത്തിനായി)ബട്ടണുകള്‍ എന്ന റ്റാബില്‍, ലെഫ്റ്റ്-ഹാന്‍ഡഡ് മൌസ് ചെക്ക് ബോക്സ് ക്ലിക്ക് ചെയ്തു് അടയ്ക്കുക ക്ലിക്ക് ചെയ്യുക .
ഒരു gedit ഫയലിലേക്ക് ഒരു പ്രത്യേക അക്ഷരം ഉള്‍പ്പെടുത്തുന്നതിനായി, പ്രധാന മെനുബാറില്‍ നിന്നും പ്രയോഗങ്ങള്‍ആക്സസറീസ്ക്യാറക്ടര്‍ മാപ്പ് തെരഞ്ഞെടുക്കുക. അടുത്തതു്, ക്യാറക്ടര്‍ മാപ്പ്-ല്‍ മെനുബാറില്‍ നിന്നും തെരയുകകണ്ടുപിടിക്കുക… തെരഞ്ഞെടുത്തു് തെരയുക ഫീള്‍ഡില്‍ അക്ഷരം ടൈപ്പ് ചെയ്തു് അടുത്തതു് ക്ലിക്ക് ചെയ്യുക. നിങ്ങള്‍ തെരയുന്ന അക്ഷരം ക്യാറക്ടര്‍ ടേബിളില്‍ എടുത്തു് കാണിക്കപ്പെടുന്നു. പകര്‍ത്തേണ്ട വാചകം എന്ന ഫീള്‍ഡില്‍ ഈ അക്ഷരം ലഭിക്കുന്നതിനായി ഡബിള്‍ ക്ലിക്ക് ചെയ്യുക, എന്നിട്ടു് പകര്‍ത്തുക ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇനി നിങ്ങളുടെ രേഖയിലേക്ക് തിരികെ പോയി, gedit പ്രധാന ബാറില്‍ നിന്നും ചിട്ടപ്പെടുത്തുകഒട്ടിക്കുക തെരഞ്ഞെടുക്കുക.
പ്രയോഗത്തിന്റെ പേരുകള്‍; സിസ്റ്റത്തിലുള്ള മെനുവിന്റെ പേരുകളും വസ്തുക്കളും; പ്രയോഗമസുസരിച്ചുള്ള മെനുകള്‍; ഒരു ജിയുഐ ഇന്റര്‍ഫെയിസിലുള്ള ബട്ടണുകളും വാചകങ്ങളും എന്നിവ മുകളില്‍ പറഞ്ഞിരിക്കുന്ന വാചകത്തില്‍ ഉള്‍പ്പെടുന്നു. ഇവ എല്ലാം പ്രൊപോര്‍ഷണല്‍ ബോള്‍ഡ് ഉപയോഗിച്ചു് സൂചിപ്പിച്ചിരിക്കുന്നു, എല്ലാം കോണ്‍ടെക്സ്റ്റ് അനുസരിച്ചു് വ്യക്തമാകുകയും ചെയ്യുന്നു.
മോണോ-സ്പെയിസ്ഡ് ബോള്‍ഡ് ഇറ്റാലിക് അല്ലെങ്കില്‍ പ്രൊപോര്‍ഷണല്‍ ബോള്‍ഡ് ഇറ്റാലിക്
മോണോ-സ്പെയിസ്ഡ് ബോള്‍ഡ് ആണെങ്കിലും പ്രൊപോര്‍ഷണല്‍ ബോള്‍ഡാണെങ്കിലും മാറ്റം സ്ഥാപിക്കുന്ന അല്ലെങ്കില്‍ വേരിയബിള്‍ വാചകത്തെ ചരിഞ്ഞുള്ള അക്ഷരശൈലി സൂചിപ്പിക്കുന്നു. നിങ്ങള്‍ ഇന്‍പുട്ട് ചെയ്യാത്ത വാചകങ്ങള്‍ അല്ലെങ്കില്‍ സാഹചര്യമനുസരിച്ചുള്ള വാചകങ്ങളെയാണു് ചരിഞ്ഞുള്ള അക്ഷരങ്ങള്‍ സൂചിപ്പിക്കുന്നതു്. ഉദാഹരണത്തിനു്:
ssh ഉപയോഗിച്ചു് വിദൂരത്തിലുള്ള ഒരു സിസ്റ്റവുമായി ബന്ധപ്പെടുന്നതിനു്, ഷെല്‍ പ്രോംപ്റ്റില്‍ ssh username@domain.name ടൈപ്പ് ചെയ്യുക. വീദൂര സിസ്റ്റം example.com എന്നും നിങ്ങളുടെ ഉപയോക്തൃനാമം john എന്നുമാണെങ്കില്‍, ssh john@example.com എന്നു് ടൈപ്പ് ചെയ്യുക.
mount -o remount file-system കമാന്‍ഡ് നല്‍കിയിരിക്കുന്ന ഫയല്‍ സിസ്റ്റത്തിനെ റീമൌണ്ട് ചെയ്യുന്നു. ഉദാഹരണത്തിനു്, /home ഫയല്‍ സിസ്റ്റം റീമൌണ്ട് ചെയ്യുന്നതിനായുള്ള കമാന്‍ഡ് - mount -o remount /home.
ഇപ്പോള്‍ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുന്ന പാക്കേജിന്റെ നിലവിലുള്ള പതിപ്പു് കാണുന്നതിനായി, rpm -q package കമാന്‍ഡ് ഉപയോഗിക്കുക. ഫലം: package-version-release.
മുകളില്‍ പറഞ്ഞിരിക്കുന്ന ചരഞ്ഞ കട്ടിയിലുള്ള വാക്കുകള്‍ ശ്രദ്ധിക്കുക — username, domain.name, file-system, package, version, release. ഓരോ വാക്കും ഓരോ കാര്യത്തെ സൂചിപ്പിക്കുന്നു, ഒന്നുകില്‍ നിങ്ങള്‍ നല്‍കുന്ന കമാന്‍ഡിനുള്ള വാചകത്തിനു് അല്ലെങ്കില്‍ സിസ്റ്റം ലഭ്യമാക്കുന്ന വാചകം.
ഒരു സംരംഭത്തിന്റെ തലക്കെട്ട് വ്യക്തമാക്കുന്നതിനു പുറമേ, പുതിയതും പ്രധാനപ്പെട്ടതുമായ വാക്കിന്റെ ആദ്യത്തെ ഉപയോഗവും ചരിഞ്ഞ അക്ഷരശൈലിയില്‍ കാണിക്കുന്നു.
Publican ഒരു DocBook പബ്ലിഷിങ് സിസ്റ്റമാണു്.

1.2. Pull-quote Conventions

Terminal output and source code listings are set off visually from the surrounding text.
ഒരു ടെര്‍മിനലിലേക്കുള്ള ഔട്ട്പുട്ട് മോണോ-സ്പെയിസ്ഡ് റോമനില്‍ ക്രമികരിച്ചിരിക്കുന്നു. അവ നല്‍കിയിരിക്കുന്നതു് ഇപ്രകാരമാണു്:
books        Desktop   documentation  drafts  mss    photos   stuff  svn
books_tests  Desktop1  downloads      images  notes  scripts  svgs
സോഴ്സ്-കോഡ് ലിസ്റ്റിങും മോണോ-സ്പെയിസ്ഡ് റോമനില്‍ ക്രമികരിച്ചിട്ടുണ്ടു്, പക്ഷേ അവ ലഭ്യമാകുന്നതു് താഴെ പറയുന്ന രീതിയിലാണു്:
package org.jboss.book.jca.ex1;

import javax.naming.InitialContext;

public class ExClient
{
   public static void main(String args[]) 
       throws Exception
   {
      InitialContext iniCtx = new InitialContext();
      Object         ref    = iniCtx.lookup("EchoBean");
      EchoHome       home   = (EchoHome) ref;
      Echo           echo   = home.create();

      System.out.println("Created Echo");

      System.out.println("Echo.echo('Hello') = " + echo.echo("Hello"));
   }
}

1.3. കുറിപ്പുകളും മുന്നറിയിപ്പുകളും

Finally, we use three visual styles to draw attention to information that might otherwise be overlooked.

കുറിപ്പ്

നിങ്ങള്‍ ചെയ്യുന്ന ജോലിയ്ക്കാവശ്യമുള്ള ഒരു സൂചന അല്ലെങ്കില്‍ ഒരു കുറുക്കുവഴി ആണു് കുറിപ്പുകള്‍. ഇവ അവഗണിക്കുന്നതു് വിവരങ്ങള്‍ നഷ്ടമാക്കുന്നില്ല എങ്കിലും നിങ്ങളുടെ ജോലി എളുപ്പമാക്കുന്ന ഒരു കുറുക്കുവഴി നിങ്ങള്‍ക്കു് നഷ്ടപ്പെട്ടേക്കാം.

പ്രധാനപ്പെട്ടതു്

Important boxes detail things that are easily missed: configuration changes that only apply to the current session, or services that need restarting before an update will apply. Ignoring a box labeled 'Important' won't cause data loss but may cause irritation and frustration.

മുന്നറിയിപ്പ്

മുന്നറിയിപ്പുകള്‍ അവഗണിക്കുന്നതു് വിവരങ്ങള്‍ നഷ്ടപ്പെടുന്നതിനിടയാക്കുന്നു. അതിനാല്‍ അവ പ്രത്യേകം ശ്രദ്ധിക്കുക.